Posts

എൻറെ നാലാമത്തെ ഓൺലൈൻ ക്ലാസ്

Image
ഇന്ന് ആയിരുന്നു എൻറെ നാലാമത്തെ ഓൺലൈൻ ക്ലാസ്സ് .വൈകുന്നേരം 8:00 മുതൽ മുതൽ 8 45 വരെയായിരുന്നു ക്ലാസ് .നിത്യചൈതന്യയതി എഴുതിയ രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം ആണെന്ന് പഠിപ്പിച്ചത്.ക്ലാസ്സിൽ എല്ലാ കുട്ടികളും പങ്കെടുത്തു.എല്ലാ ദിവസത്തെയും പോലെ ടീച്ചർ ഇന്നത്തെ ക്ലാസിലും ഉണ്ടായിരുന്നു.ഒരു അനുഭവക്കുറിപ്പിന് അപ്പുറം മനുഷ്യജീവിതത്തിന് ആവശ്യമായ നല്ലൊരു ചിന്തയാണ് പാഠഭാഗം നൽകുന്നത്. ഇന്നത്തെ ക്ലാസ് കഴിഞ്ഞു ഇനി അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു.

എൻറെ മൂന്നാമത്തെ ഓൺലൈൻ ക്ലാസ്

Image
ഇന്നായിരുന്നു എൻറെ മൂന്നാമത്തെ ഓൺലൈൻ ക്ലാസ് . വൈകുന്നേരം7 മണി മുതൽ എട്ടുമണിവരെ ആയിരുന്നു ഇന്നു ക്ലാസ്സ് സമയം. ഇന്ന് സി. വി ശ്രീരാമൻറെ സാക്ഷി എന്ന ചെറുകഥ പഠിപ്പിച്ചു.കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികളെല്ലാവരും മറുപടി പറയുകയും ചെയ്തു.ടീച്ചർ ഇന്നത്തെ ക്ലാസ് നല്ല ക്ലാസ് ആണെന്ന് അഭിപ്രായപ്പെട്ടു.കുട്ടികളുടെ ടീച്ചർ എന്നുള്ള വിളി മനസ്സിൽ വളരെയധികം സന്തോഷം ഉളവാക്കി.ഇന്ന് സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും , സർക്കാർ ഓഫീസുകളിൽ നടക്കുന്ന അനാസ്ഥയെക്കുറിച്ചുമുള്ളത് ആയിരുന്നു കഥയിലെ പ്രമേയം.എല്ലാവരും വളരെ സന്തോഷത്തോടുകൂടി തന്നെ ക്ലാസ് കേട്ടു ഇരിക്കുകയും അവരവരുടെ അഭിപ്രായം ക്ലാസ്സിൽ രേഖപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ ക്ലാസ് അങ്ങനെ അവസാനിച്ചു ഇനി ബുധനാഴ്ച അടുത്ത ക്ലാസ്സ് .അതിനായി കാത്തിരിക്കുന്നു.

എന്റെ രണ്ടാമത്ത ഓൺലൈൻ ക്ലാസ്

Image
ഇന്നായിരുന്നു എൻറെ രണ്ടാമത്തെ ഓൺലൈൻ ക്ലാസ്സ് .കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ടീച്ചർ ക്ലാസിൽ കയറാൻ ഉമ്മ ലിങ്ക് അയച്ചു.8 മണി മുതൽ 8.45 വരെ ആയിരുന്നു ക്ലാസ്. ഇന്ന് പി.ഭാസ്കരൻ എഴുതിയ കാളകൾ എന്ന കവിത പഠിപ്പിച്ചു. ഇന്ന് ക്ലാസ് നിരീക്ഷിക്കാൻ സാറും ഉണ്ടായിരുന്നു .  ക്ലാസ് അവസാനിപ്പിച്ചത് ശരിയായില്ല എന്ന് എനിക്ക് തോന്നി😕😕. ഇടയ്ക്കിടെ നെറ്റ് കട്ട് ആകുന്നുണ്ടായിരുന്നു.  ഇനി അടുത്ത ക്ലാസ് ശരിയാഴ്ച, അതിനായുള്ള കാത്തിരിപ്പ് ഇതിേനേക്കാൾ നന്നായി പഠിപ്പിക്കണം.😌😌😌

കുറേ ദിവസത്തെ ഇടവേളക്ക് ശേഷം ഓൺലൈൻ ക്ലാസിൽ

Image
സ്കൂളിലെ  നേരിട്ടുള്ള പഠിപ്പിക്കലിനുശേഷം കൊറോണ കാരണം ഒരാഴ്ച വീട്ടിലായിരുന്നു. കൊറോണയുടെ  തീവ്രത എത്രയാണെന്ന് മനസ്സിലാക്കിയ ദിനങ്ങൾ കടന്നു പോയി.        ഇതിനിടയിൽ സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ ആയി .ബുധനാഴ്ചയായിരുന്നു എനിക്കുള്ള ക്ലാസ്സ് എന്നാൽ റിപ്പബ്ലിക് ഡേ ആയിരുന്നതിനാൽ അന്ന് ക്ലാസ് കിട്ടിയില്ല   . അതിനു പകരമായി ഇന്നാണ് ഞാൻ ക്ലാസ് എടുത്തത്. 7 മണി മുതൽ 8 മണി വരെ നീണ്ടുനിൽക്കുന്ന ഒരു മണിക്കൂർ ക്ലാസ് .മലയാളം ടീച്ചർ ആണ് മീറ്റിംഗ് സംഘടിപ്പിച്ചത്.  ക്ലാസ്സിൽ പഠിപ്പിച്ചതിന്റെ   ബാക്കിയും പി ഭാസ്കരന്റെ കാളകൾ എന്ന കവിതയുടെ ഏതാനും ചില വരികളും പഠിപ്പിച്ചു.ആദ്യമായിട്ട് ഓൺലൈൻ ക്ലാസ്സ് എടുത്ത സന്തോഷം ഉണ്ടായിരുന്നു ഒപ്പം സ്കൂളിൽ നേരിട്ട് പോയി പഠിപ്പിക്കാൻ കഴിയാത്ത സങ്കടവും ഉണ്ടായിരുന്നു.

ഇന്നലെ സ്കൂളിലെ ആറാം ദിവസം

Image
ഇന്നലെ സ്കൂളിലെ ടീച്ചിങ് പ്രാക്ടീസിന്റ ആറാമത്തെ ദിവസം ആയിരുന്നു.ഇന്നലെ നല്ല തലവേദനയും ശരീരവേദനയും  ആയിരുന്നതുകൊണ്ട് ബ്ലോഗ് എഴുതാൻ സാധിച്ചില്ല അതുകൊണ്ട് ഇന്ന് എഴുതുകയാണ്.ഇന്നലെ വളരെ നേരത്തെ തന്നെ സ്കൂളിലെത്തി. രാവിലെ തന്നെ എന്നത്തെയുംപോലെ ഡ്യൂട്ടി ഉണ്ടായിരുന്നു.കുട്ടികളെ വരിവരിയായി ക്ലാസിലേക്ക് പറഞ്ഞു വിടുക എന്നതായിരുന്നു എൻറെ  ഡ്യൂട്ടി .അവിടെ നിൽക്കുമ്പോൾ കുട്ടികൾ ഗുഡ്മോർണിംഗ് ടീച്ചർ എന്ന് എന്നോട് പറയുകയും തിരിച്ച് ഞാൻ അവരോട് പറയുകയും ചെയ്യുമ്പോൾ വല്ലാത്തൊരു സന്തോഷം .,☺️☺️☺️☺️☺️☺️☺️.അധ്യാപിക  എന്നതിൻറെ അർത്ഥം തിരിച്ചറിയുന്ന നിമിഷം .              അത് കഴിഞ്ഞ് ഞാൻ ഓഡിറ്റോറിയത്തിൽ ഇരിപ്പായി. 10.40 മുതൽ 11. 10വരെ ഞാനും ഇംഗ്ലീഷിലെ ദേവികയും കൂടി social science ലെ സുഭാഷിന്റെ എട്ടാം ക്ലാസ് observation നു  പോയി.ക്ലാസ് കണ്ടതിനുശേഷം നല്ല വശങ്ങളും ക്ലാസിന്റെ പോരായ്മയെ കുറിച്ചുള്ള കാര്യങ്ങളും സുഭാഷിനോട് പറഞ്ഞു.             എനിക്ക് ആറാമത്തെ പിരീഡ് ആയിരുന്നു  ക്ലാസ്സ് .എൻറെ കൂടെ physical science െലെ സിസ്റ്റർ ജീന മറിയംഎൻറെ  ക്ലാസ് ഒബ്സർവേഷനു വന്നു .ഇന്നലെ

സ്കൂളിലെ അഞ്ചാം ദിവസം

Image
ഇന്ന് രാവിലെയും വളരെ നേരത്തെ സ്കൂളിലെത്തി. രാവിലെ തന്നെ ഡ്യൂട്ടി ഉണ്ടായിരുന്നു .അത് കഴിഞ്ഞിട്ട് ഓഡിറ്റോറിയത്തിൽ ഇരിപ്പായി.ഇന്ന് 12 30 മുതൽ ഒരുമണിവരെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന ജോലി എനിക്കായിരുന്നു.എന്നാൽ എനിക്ക് ആറാമത്തെ പിരീഡ് ക്ലാസ് ഉണ്ടായിരുന്നു.അതുകൊണ്ട്  പതിനൊന്നര ആയപ്പോൾ കിച്ചണിൽ പോയി പുഴുങ്ങിയ മുട്ട വൃത്തിയാക്കി കൊടുത്തു.ശേഷം ആറാമത്തെ പിരീഡ് ആയപ്പോൾ ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങി.അപ്പോഴാണ് കോളേജിൽ നിന്നും  സാർ എന്റെ ക്ലാസ്  നിരീക്ഷിക്കാൻ വരുന്ന കാര്യം പറഞ്ഞു വിളിച്ചത്.ഇന്ന് ഞാൻ ക്ലാസ്സിൽ പഠിപ്പിച്ച പാഠം   കെ. എം മാത്യു വിൻറെ ജീവിതം ഒരു പ്രാർത്ഥന എന്ന പാഠഭാഗത്തിലെ ചില കാര്യങ്ങളാണ്.ആത്മകഥയെ കുറിച്ചും ആത്മകഥാ സാഹിത്യെത്തെക്കുറിച്ചും കുട്ടികൾക്ക്  പറഞ്ഞു കൊടുത്തു.കെ .എം മാത്യു വിൻറെ വിവരങ്ങളടങ്ങിയ ചാർട്ട് കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.ചാർട്ട് പഠിപ്പിച്ചുകൊണ്ട് നിന്ന് സമയത്താണ് ക്ലാസ് നിരീക്ഷണത്തിനായി ക്ലാസ്സിലേക്ക് പ്രവേശിച്ചത്.സാർ എൻറെ റെക്കോർഡ് പരിശോധിക്കുകയും എൻറെ reflective journel പരിശോധിക്കുകയും ചെയ്തു .ഞാൻ ഇതിനിടയിൽ കുട്ടികൾക്ക് ഗ്രൂപ്പ് പ്രവർത്തനം നൽകി.കുട്ടികൾ

സ്കൂളിലെ നാലാം ദിവസം

Image
ഇന്ന് രാവിലെ 8 .45 ന്സ്കൂളിലെത്തി.ഇന്നലത്തെപ്പോലെ ഇന്നും ഡ്യൂട്ടി ഉണ്ടായിരുന്നു. 8.45 മുതൽ 8. 20 വരെ ഓഫീസിനു മുന്നിൽ നിന്ന് കുട്ടികളെ വരിവരിയായി ക്ലാസ്സിൽ പറഞ്ഞു വിട്ടു.ഇന്നും രണ്ടാമത്തെ പീരീഡ് ആയിരുന്നു ക്ലാസ് .10 . 5 മുതൽ 10. 40 വരെ ആയിരുന്നു ക്ലാസ് സമയം.ഇന്ന് എൻറെ ക്ലാസ് നിരീക്ഷിക്കാൻ physical science െലെ ലക്ഷ്മി കൂടെ ഉണ്ടായിരുന്നു.ഇന്ന്  വ്യാഴാഴ്ച ഉണ്ടായിരുന്ന അതേ കുട്ടികളാണ് ക്ലാസിൽ ഉണ്ടായിരുന്നത്.ഉള്ളൂരിൻറെ  വിശ്വം ദീപമയം എന്ന കവിത  പഠിപ്പിച്ചു തീർത്തു.കഴിഞ്ഞദിവസം കുട്ടികൾക്ക് കൊടുത്ത തുടർ പ്രവർത്തനം പരിശോധിച്ചു.കുട്ടികൾക്ക് ഗ്രൂപ്പ് പ്രവർത്തനവും നൽകി.ഇന്നും ക്ലാസ്സിൽ ടീച്ചർ ഉണ്ടായിരുന്നു.കുട്ടികൾക്ക് നൂതന പദങ്ങൾ ചാർട്ട് എഴുതിയത് പരിചയപ്പെടുത്തി.തുടർന്ന് ക്ലാസ് ക്രോഡീകരിക്കുകയും തുടർ പ്രവർത്തനം നൽകുകയും ചെയ്തു.അപ്പോഴേക്കും ബെല്ലടിച്ചു.തുടർന്ന് ഒരു മണിക്ക് ഭക്ഷണം കഴിക്കുകയും രണ്ടു മണിക്ക് സ്കൂളിൽ നിന്നും  റെക്കോർഡ് സാറിനെ കാണിക്കാനായി കോളേജിലേക്ക് യാത്രയായി .കോളേജിൽ എത്തി സാറിനെ കണ്ടു അടുത്ത ദിവസത്തെ ലെസൻ പ്ലാൻ ഉം ചാർട്ടിൽ ഉം ഒപ്പ് വാങ്ങിച്ചു .പിന്നീട്  കോളേജിൽ നിന്നും വീട്ടിലേക്ക