സ്കൂളിലെ നാലാം ദിവസം

ഇന്ന് രാവിലെ 8 .45 ന്സ്കൂളിലെത്തി.ഇന്നലത്തെപ്പോലെ ഇന്നും ഡ്യൂട്ടി ഉണ്ടായിരുന്നു. 8.45 മുതൽ 8. 20 വരെ ഓഫീസിനു മുന്നിൽ നിന്ന് കുട്ടികളെ വരിവരിയായി ക്ലാസ്സിൽ പറഞ്ഞു വിട്ടു.ഇന്നും രണ്ടാമത്തെ പീരീഡ് ആയിരുന്നു ക്ലാസ് .10 . 5 മുതൽ 10. 40 വരെ ആയിരുന്നു ക്ലാസ് സമയം.ഇന്ന് എൻറെ ക്ലാസ് നിരീക്ഷിക്കാൻ physical science െലെ ലക്ഷ്മി കൂടെ ഉണ്ടായിരുന്നു.ഇന്ന്  വ്യാഴാഴ്ച ഉണ്ടായിരുന്ന അതേ കുട്ടികളാണ് ക്ലാസിൽ ഉണ്ടായിരുന്നത്.ഉള്ളൂരിൻറെ  വിശ്വം ദീപമയം എന്ന കവിത  പഠിപ്പിച്ചു തീർത്തു.കഴിഞ്ഞദിവസം കുട്ടികൾക്ക് കൊടുത്ത തുടർ പ്രവർത്തനം പരിശോധിച്ചു.കുട്ടികൾക്ക് ഗ്രൂപ്പ് പ്രവർത്തനവും നൽകി.ഇന്നും ക്ലാസ്സിൽ ടീച്ചർ ഉണ്ടായിരുന്നു.കുട്ടികൾക്ക് നൂതന പദങ്ങൾ ചാർട്ട് എഴുതിയത് പരിചയപ്പെടുത്തി.തുടർന്ന് ക്ലാസ് ക്രോഡീകരിക്കുകയും തുടർ പ്രവർത്തനം നൽകുകയും ചെയ്തു.അപ്പോഴേക്കും ബെല്ലടിച്ചു.തുടർന്ന് ഒരു മണിക്ക് ഭക്ഷണം കഴിക്കുകയും രണ്ടു മണിക്ക് സ്കൂളിൽ നിന്നും  റെക്കോർഡ് സാറിനെ കാണിക്കാനായി കോളേജിലേക്ക് യാത്രയായി .കോളേജിൽ എത്തി സാറിനെ കണ്ടു അടുത്ത ദിവസത്തെ ലെസൻ പ്ലാൻ ഉം ചാർട്ടിൽ ഉം ഒപ്പ് വാങ്ങിച്ചു .പിന്നീട്  കോളേജിൽ നിന്നും വീട്ടിലേക്ക് യാത്രയായി . ബസ് സ്റ്റോപ്പിൽ എത്തി ബസ്സിൽ കയറി ടിക്കറ്റെടുത്തു അടുത്ത സ്റ്റോപ്പ് എത്തിയപ്പോഴാണ് ഫോൺ കോളേജിൽ മറന്നു വച്ച കാര്യം ഓർത്തത്.  പിന്നീട് ബസിൽ നിന്നും ഇറങ്ങി കോളേജിലേക്ക് വീണ്ടും നടന്നു കോളജിലെത്തി ഫോൺ കമ്പ്യൂട്ടർ ലാബിൽ നിന്നും തിരികെ എടുത്തു. രണ്ടാമത്തെ നിലയിൽ കയറി കുടിക്കാനുള്ള  കുറച്ച് വെള്ളം കുപ്പിയിലാക്കി .അതിനുശേഷം വീട്ടിലേക്ക് യാത്രയായി.നിറെയെ യാത്ര ചെയ്ത് കൊണ്ടാവണം നല്ല തലവേദനയായിരുന്നു. ഇനി ഉറക്കം നാളെത്തെ  ദിവസത്തിനായി  കാത്തിരിക്കുന്നു.

Comments

Popular posts from this blog

എൻറെ നാലാമത്തെ ഓൺലൈൻ ക്ലാസ്

സ്കൂളിലെ മൂന്നാം ദിവസം

അങ്ങനെ criticism തുടങ്ങി