കുറേ ദിവസത്തെ ഇടവേളക്ക് ശേഷം ഓൺലൈൻ ക്ലാസിൽ
സ്കൂളിലെ നേരിട്ടുള്ള പഠിപ്പിക്കലിനുശേഷം കൊറോണ കാരണം ഒരാഴ്ച വീട്ടിലായിരുന്നു. കൊറോണയുടെ തീവ്രത എത്രയാണെന്ന് മനസ്സിലാക്കിയ ദിനങ്ങൾ കടന്നു പോയി.
ഇതിനിടയിൽ സ്കൂളിൽ ഓൺലൈൻ ക്ലാസുകൾ ആയി .ബുധനാഴ്ചയായിരുന്നു എനിക്കുള്ള ക്ലാസ്സ് എന്നാൽ റിപ്പബ്ലിക് ഡേ ആയിരുന്നതിനാൽ അന്ന് ക്ലാസ് കിട്ടിയില്ല . അതിനു പകരമായി ഇന്നാണ് ഞാൻ ക്ലാസ് എടുത്തത്. 7 മണി മുതൽ 8 മണി വരെ നീണ്ടുനിൽക്കുന്ന ഒരു മണിക്കൂർ ക്ലാസ് .മലയാളം ടീച്ചർ ആണ് മീറ്റിംഗ് സംഘടിപ്പിച്ചത്. ക്ലാസ്സിൽ പഠിപ്പിച്ചതിന്റെ ബാക്കിയും പി ഭാസ്കരന്റെ കാളകൾ എന്ന കവിതയുടെ ഏതാനും ചില വരികളും പഠിപ്പിച്ചു.ആദ്യമായിട്ട് ഓൺലൈൻ ക്ലാസ്സ് എടുത്ത സന്തോഷം ഉണ്ടായിരുന്നു ഒപ്പം സ്കൂളിൽ നേരിട്ട് പോയി പഠിപ്പിക്കാൻ കഴിയാത്ത സങ്കടവും ഉണ്ടായിരുന്നു.
Comments
Post a Comment