ഇന്നലെ സ്കൂളിലെ ആറാം ദിവസം

ഇന്നലെ സ്കൂളിലെ ടീച്ചിങ് പ്രാക്ടീസിന്റ ആറാമത്തെ ദിവസം ആയിരുന്നു.ഇന്നലെ നല്ല തലവേദനയും ശരീരവേദനയും  ആയിരുന്നതുകൊണ്ട് ബ്ലോഗ് എഴുതാൻ സാധിച്ചില്ല അതുകൊണ്ട് ഇന്ന് എഴുതുകയാണ്.ഇന്നലെ വളരെ നേരത്തെ തന്നെ സ്കൂളിലെത്തി. രാവിലെ തന്നെ എന്നത്തെയുംപോലെ ഡ്യൂട്ടി ഉണ്ടായിരുന്നു.കുട്ടികളെ വരിവരിയായി ക്ലാസിലേക്ക് പറഞ്ഞു വിടുക എന്നതായിരുന്നു എൻറെ  ഡ്യൂട്ടി .അവിടെ നിൽക്കുമ്പോൾ കുട്ടികൾ ഗുഡ്മോർണിംഗ് ടീച്ചർ എന്ന് എന്നോട് പറയുകയും തിരിച്ച് ഞാൻ അവരോട് പറയുകയും ചെയ്യുമ്പോൾ വല്ലാത്തൊരു സന്തോഷം .,☺️☺️☺️☺️☺️☺️☺️.അധ്യാപിക  എന്നതിൻറെ അർത്ഥം തിരിച്ചറിയുന്ന നിമിഷം .
             അത് കഴിഞ്ഞ് ഞാൻ ഓഡിറ്റോറിയത്തിൽ ഇരിപ്പായി. 10.40 മുതൽ 11. 10വരെ ഞാനും ഇംഗ്ലീഷിലെ ദേവികയും കൂടി social science ലെ സുഭാഷിന്റെ എട്ടാം ക്ലാസ് observation നു  പോയി.ക്ലാസ് കണ്ടതിനുശേഷം നല്ല വശങ്ങളും ക്ലാസിന്റെ പോരായ്മയെ കുറിച്ചുള്ള കാര്യങ്ങളും സുഭാഷിനോട് പറഞ്ഞു.
            എനിക്ക് ആറാമത്തെ പിരീഡ് ആയിരുന്നു  ക്ലാസ്സ് .എൻറെ കൂടെ physical science െലെ സിസ്റ്റർ ജീന മറിയംഎൻറെ  ക്ലാസ് ഒബ്സർവേഷനു വന്നു .ഇന്നലെ ക്ലാസിൽ ടീച്ചർ ഉണ്ടായിരുന്നു .ജീവിതം ഒരു പ്രാർത്ഥന എന്ന പാഠഭാഗത്തിലെ കുറച്ചു ഭാഗങ്ങളും എഴുത്തുകാരനെ കുറിച്ചുള്ള കുറച്ച് കാര്യങ്ങളും കുട്ടികളെ പഠിപ്പിച്ചു.തുടർന്ന്  കുട്ടികൾക്ക് തുടർ പ്രവർത്തനം നൽകി.അപ്പോഴേക്കും ബെല്ലടിച്ചു.പിന്നെ ഊണ് കഴിച്ചു.ഒപ്പിടാൻ ആയിട്ട് ഓഫീസ് റൂമിലേക്ക് പോയപ്പോഴാണ് ഇന്ന് അവധി ആണെന്നുള്ള കാര്യം അറിഞ്ഞത്. രണ്ടു മണിയായപ്പോൾ വീട്ടിലേക്കുള്ള യാത്രയായി .

Comments

Popular posts from this blog

എൻറെ നാലാമത്തെ ഓൺലൈൻ ക്ലാസ്

സ്കൂളിലെ മൂന്നാം ദിവസം

അങ്ങനെ criticism തുടങ്ങി