എൻറെ മൂന്നാമത്തെ ഓൺലൈൻ ക്ലാസ്

ഇന്നായിരുന്നു എൻറെ മൂന്നാമത്തെ ഓൺലൈൻ ക്ലാസ് . വൈകുന്നേരം7 മണി മുതൽ എട്ടുമണിവരെ ആയിരുന്നു ഇന്നു ക്ലാസ്സ് സമയം. ഇന്ന് സി. വി ശ്രീരാമൻറെ സാക്ഷി എന്ന ചെറുകഥ പഠിപ്പിച്ചു.കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികളെല്ലാവരും മറുപടി പറയുകയും ചെയ്തു.ടീച്ചർ ഇന്നത്തെ ക്ലാസ് നല്ല ക്ലാസ് ആണെന്ന് അഭിപ്രായപ്പെട്ടു.കുട്ടികളുടെ ടീച്ചർ എന്നുള്ള വിളി മനസ്സിൽ വളരെയധികം സന്തോഷം ഉളവാക്കി.ഇന്ന് സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും , സർക്കാർ ഓഫീസുകളിൽ നടക്കുന്ന അനാസ്ഥയെക്കുറിച്ചുമുള്ളത് ആയിരുന്നു കഥയിലെ പ്രമേയം.എല്ലാവരും വളരെ സന്തോഷത്തോടുകൂടി തന്നെ ക്ലാസ് കേട്ടു ഇരിക്കുകയും അവരവരുടെ അഭിപ്രായം ക്ലാസ്സിൽ രേഖപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ ക്ലാസ് അങ്ങനെ അവസാനിച്ചു ഇനി ബുധനാഴ്ച അടുത്ത ക്ലാസ്സ് .അതിനായി കാത്തിരിക്കുന്നു.

Comments

Popular posts from this blog

സ്കൂളിലെ നാലാം ദിവസം

എൻറെ നാലാമത്തെ ഓൺലൈൻ ക്ലാസ്

എന്റെ രണ്ടാമത്ത ഓൺലൈൻ ക്ലാസ്