സ്കൂളിലെ അഞ്ചാം ദിവസം

ഇന്ന് രാവിലെയും വളരെ നേരത്തെ സ്കൂളിലെത്തി. രാവിലെ തന്നെ ഡ്യൂട്ടി ഉണ്ടായിരുന്നു .അത് കഴിഞ്ഞിട്ട് ഓഡിറ്റോറിയത്തിൽ ഇരിപ്പായി.ഇന്ന് 12 30 മുതൽ ഒരുമണിവരെ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന ജോലി എനിക്കായിരുന്നു.എന്നാൽ എനിക്ക് ആറാമത്തെ പിരീഡ് ക്ലാസ് ഉണ്ടായിരുന്നു.അതുകൊണ്ട്  പതിനൊന്നര ആയപ്പോൾ കിച്ചണിൽ പോയി പുഴുങ്ങിയ മുട്ട വൃത്തിയാക്കി കൊടുത്തു.ശേഷം ആറാമത്തെ പിരീഡ് ആയപ്പോൾ ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങി.അപ്പോഴാണ് കോളേജിൽ നിന്നും  സാർ എന്റെ ക്ലാസ്  നിരീക്ഷിക്കാൻ വരുന്ന കാര്യം പറഞ്ഞു വിളിച്ചത്.ഇന്ന് ഞാൻ ക്ലാസ്സിൽ പഠിപ്പിച്ച പാഠം   കെ. എം മാത്യു വിൻറെ ജീവിതം ഒരു പ്രാർത്ഥന എന്ന പാഠഭാഗത്തിലെ ചില കാര്യങ്ങളാണ്.ആത്മകഥയെ കുറിച്ചും ആത്മകഥാ സാഹിത്യെത്തെക്കുറിച്ചും കുട്ടികൾക്ക്  പറഞ്ഞു കൊടുത്തു.കെ .എം മാത്യു വിൻറെ വിവരങ്ങളടങ്ങിയ ചാർട്ട് കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.ചാർട്ട് പഠിപ്പിച്ചുകൊണ്ട് നിന്ന് സമയത്താണ് ക്ലാസ് നിരീക്ഷണത്തിനായി ക്ലാസ്സിലേക്ക് പ്രവേശിച്ചത്.സാർ എൻറെ റെക്കോർഡ് പരിശോധിക്കുകയും എൻറെ reflective journel പരിശോധിക്കുകയും ചെയ്തു .ഞാൻ ഇതിനിടയിൽ കുട്ടികൾക്ക് ഗ്രൂപ്പ് പ്രവർത്തനം നൽകി.കുട്ടികൾക്ക് അറിയാവുന്ന ആത്മകഥയും അവയുടെ രചയിതാക്കളുടെ പേരും  കണ്ടെത്തുക എന്നതായിരുന്നു ഞാൻ നൽകിയ ഗ്രൂപ്പ് പ്രവർത്തനം .സാർ എൻറെ ക്ലാസ്സിലെ ചില നല്ല വശങ്ങളും ചില പോരായ്മകളും ചൂണ്ടിക്കാണിച്ചു ബുക്കിൽ എഴുതി.ഗ്രൂപ്പ് പ്രവർത്തനം നടത്തിയപ്പോൾ ഗ്രൂപ്പിന് പേര് നിർദേശിക്കാം ആയിരുന്നു എന്നും കുട്ടികളെക്കൊണ്ട് മറ്റു ക്ലാസുകൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത flower clap 👏👏 നൽകാനും   നിർദ്ദേശിച്ചു. തുടർന്ന് സാർ പോയി . അപ്പോഴേക്കും എൻറെ class nte സമയം കഴിഞ്ഞു. 1 30 ആയപ്പോൾ ചോറ് കഴിച്ചു.രണ്ടു മണി ആയപ്പോൾ വീട്ടിലേക്ക് യാത്രയായി .

Comments

Popular posts from this blog

എൻറെ നാലാമത്തെ ഓൺലൈൻ ക്ലാസ്

സ്കൂളിലെ മൂന്നാം ദിവസം

അങ്ങനെ criticism തുടങ്ങി