രണ്ടാമഘട്ട ടീച്ചിംഗ് പ്രാക്ടീസ് – ദിനാനുഭവങ്ങൾ2025 നവംബർ 17-ാം തീയതി മുതൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, പേരൂർക്കടയിൽ ആരംഭിച്ച എന്റെ രണ്ടാമഘട്ട ടീച്ചിംഗ് പ്രാക്ടീസ് ഓരോ ദിവസവും പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്.രണ്ടാം ദിവസം ക്ലാസിൽ കുട്ടികളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കാൻ സാധിച്ചു. ആ ദിവസം എനിക്ക് 2 പീരിയഡ് ലഭിച്ചു. ഒമ്പതാം ക്ലാസിൽ “അരുവിപ്പുറത്ത് നിന്ന് ഒരു സന്ദേശം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി ക്ലാസ് കൈകാര്യം ചെയ്തു. സാമൂഹികപരിഷ്‌കരണവും ആത്മബോധവും ഉയർത്തിപ്പിടിക്കുന്ന ഈ പാഠം കുട്ടികൾ ഏറെ ശ്രദ്ധയോടെ കേട്ടു. ചോദ്യോത്തരങ്ങളിലൂടെ ക്ലാസ് കൂടുതൽ സജീവമാക്കാൻ കഴിഞ്ഞത് ആത്മവിശ്വാസം വർധിപ്പിച്ചു.മൂന്നാം ദിവസം (നവംബർ 19) രണ്ട് ക്ലാസുകളിലാണ് പഠിപ്പിക്കാനുള്ള അവസരം ലഭിച്ചത്. എട്ടാം ക്ലാസിൽ “അമ്മമ്മ” എന്ന പാഠഭാഗത്തിലെ ഒരു ഭാഗം കൈകാര്യം ചെയ്തു. കുട്ടികളുടെ വികാരങ്ങളെ സ്പർശിക്കുന്ന ഈ പാഠം അവർ ഏറെ ആസ്വദിച്ചു. അതോടൊപ്പം ഒമ്പതാം ക്ലാസിൽ “പുറത്തുനിന്ന് ഒരു സന്ദേശം” എന്ന പാഠഭാഗത്തിന്റെ ആശയങ്ങളും വിശദീകരിച്ചു. രണ്ട് ക്ലാസുകളിലും കുട്ടികളുടെ സജീവ പങ്കാളിത്തം എന്നെ ഏറെ സന്തോഷിപ്പിച്ചു.നാലാം ദിവസം സ്കൂളിലെ അന്തരീക്ഷത്തോട് കൂടുതൽ പരിചിതയായി. അധ്യാപകരുമായി ആശയവിനിമയം നടത്താനും കുട്ടികളുടെ പഠനനില മനസ്സിലാക്കാനും ഈ ദിവസം സഹായകമായി. മുമ്പ് പഠിപ്പിച്ച പാഠഭാഗങ്ങളുടെ തുടർച്ചയും ആവർത്തനവും നടത്തി കുട്ടികളുടെ ബോധവൽക്കരണം ഉറപ്പാക്കി.അഞ്ചാം ദിവസം എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും വീണ്ടും പഠിപ്പിക്കാൻ അവസരം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പഠിപ്പിച്ച പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികളുടെ പ്രതികരണങ്ങൾ വിലയിരുത്തുകയും ചെയ്തു. അവർ മനസ്സിലാക്കിയ കാര്യങ്ങൾ തുറന്നു പറയുമ്പോൾ ഒരു അധ്യാപികയായി ലഭിച്ച സന്തോഷം വാക്കുകളിലൂടെ പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.

Comments

Popular posts from this blog

തനിയേ പാടുന്ന പക്ഷി

അങ്ങനെ criticism തുടങ്ങി

പഠനവും ഇന്നത്തെ ദിവസവും