അങ്ങനെ criticism തുടങ്ങി
കാരണം കഴിഞ്ഞ ഒരാഴ്ച കോളേജിലേക്ക് പോകേണ്ടി വന്നില്ല.പകരം ഓൺലൈൻ ക്ലാസ് ആയിരുന്നു .ഇന്നുമുതൽ വീണ്ടും ക്ലാസ്സുകൾ ആരംഭിച്ചു.ഇന്നത്തെ ദിവസം രാവിലെ മുതൽ ഉച്ചവരെ ക്രിട്ടിസിസം ആയിരുന്നു.രാഖിയും രേഷ്മയും ശിൽപയും ആയിരുന്നു ഇന്നത്തെ അതെ അധ്യാപകർ. ക്ലാസ് നമ്പർ അനുസരിച്ച് ആയിരുന്നില്ല ക്രിട്ടിസിസം തുടങ്ങിയത് .പകരം നറുക്കിട്ട് ആണ് ഓരോരുത്തരെ തിരഞ്ഞെടുത്തത്.അതനുസരിച്ച് ച്ച ആദ്യത്തെ രണ്ടുപേർ വീഡിയോ റെക്കോർഡിങ് ചെയ്യണമെന്ന് സാർ നിർദ്ദേശിച്ചിരുന്നു.എന്നാൽ ആദ്യത്തെ രണ്ടു പേർ ക്ലാസിലാണ് ക്രിട്ടിസിസം ക്ലാസ് നടത്തിയത്.മൂന്നാമത് വന്ന ശില്പ ആയിരുന്നു സ്റ്റുഡിയോയിൽ പോകേണ്ടി വന്നത്. രാഖി ഒൻപതാം ക്ലാസിലെ സുസ്മേഷ് ഹരിതമോഹനം എന്ന പാഠത്തിൻറെ കുറച്ചു ഭാഗവും ,രേഷ്മ കെഎം മാത്യുവിന്റെ ജീവിതം ഒരു പ്രാർത്ഥന എന്ന പാഠത്തിൻറെ കുറച്ചു ഭാഗവും ,ശിൽപ്പ ചങ്ങമ്പുഴയുടെ സൗന്ദര്യലഹരി എന്ന പാഠത്തിലെ കുറച്ചു ഭാഗവും പഠിപ്പിച്ചു.
എല്ലാവരുടെയും ക്ലാസിന് കുറെ നല്ല വശങ്ങളും പോരായ്മകളും ഉണ്ടായിരുന്നു.ക്ലാസിലെ മറ്റു കുട്ടികൾ അവരവരുടെ രീതിയിൽ ക്ലാസിനെക്കുറിച്ച് വിമർശനാത്മക രീതിയിൽ അഭിപ്രായങ്ങൾ അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം ആൻസി ടീച്ചറും മായ ടീച്ചറും ജോർജ് സാറും ആയിരുന്നു.
3 20 ന് ക്ലാസ് കഴിഞ്ഞപ്പോഴേക്കും മഴ ചെറുതായി തുടങ്ങിയിരുന്നു .ബസ്റ്റോപ്പിൽ എത്തിയപ്പോഴേക്കും നല്ല മഴയായി. ബസ്സിൽ ഇരിക്കുമ്പോൾ മഴയുടെ ശക്തി കൂടിക്കൂടി വന്നു.വീട്ടിലെത്തിയപ്പോൾ ആകെ നനഞ്ഞു കുളിച്ചിരുന്നു.
Comments
Post a Comment