സ്കൂളിലെ മൂന്നാം ദിവസം
ഇന്നും പതിവുപോലെ നേരത്തെ സ്കൂളിലെത്തി.രാവിലെ 8.45 മുതൽ 9.20 വരെ ഡ്യൂട്ടി ഉണ്ടായിരുന്നു.കുട്ടികളെ ക്ലാസ്സിലേക്ക് പറഞ്ഞു വിടുക എന്നതായിരുന്നു എൻറെ ഡ്യൂട്ടി .ഇന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്സ് .ക്ലാസ്സിൽ ആകെ 10 കുട്ടികൾ ഉണ്ടായിരുന്നു.കഴിഞ്ഞദിവസം പഠിപ്പിച്ചതിന്ബാക്കി ഇന്ന് പഠിപ്പിച്ചു.ഒരു പാഠം പൂർത്തിയാക്കി.കുതുകമോടാലപിച്ചാലും എന്ന ഏകകത്തിലെ വിശ്വം ദീപമയം എന്ന എന്ന് ഉള്ളൂരിൻറെ എൻറെ കവിത ഇത് പഠിപ്പിക്കുകയും .കുട്ടികൾക്ക് ഗ്രൂപ്പ് പ്രവർത്തനം നൽകുകയും ചെയ്തു. കവിതയ്ക്ക് ഈണം കണ്ടെത്തുക എന്നതായിരുന്നു ഗ്രൂപ്പ് പ്രവർത്തനം . അതും ടീച്ചർ ക്ലാസ്സിൽ വന്നു.അല്പം താമസിച്ചാണ് ടീച്ചർ ക്ലാസ്സിൽ എത്തിയത്.തുടർന്ന് കുട്ടികൾക്ക് ഒരു തുടർ പ്രവർത്തനവും നൽകി. 10.40 ന്ക്ലാസ് അവസാനിച്ചു.ക്ലാസിലെ അവസാനം ടീച്ചർ റെക്കോർഡ് ഒപ്പിട്ടു.തുടർന്ന് ഓഡിറ്റോറിയത്തിലേക്ക് എത്തി അവിടെ ഇരുന്ന് എഴുതുവാനുള്ള കുറച്ചു കാര്യങ്ങൾ എഴുതി പൂർത്തിയാക്കി.ഉച്ചയ്ക്ക് ഒരു മണി ആയപ്പോൾ ഭക്ഷണം കഴിച്ചു.തുടർന്ന് രണ്ടുമണിക്ക് ഓഫീസ് റൂമിൽ പോയി അറ്റൻഡൻസ് ഒപ്പിട്ടു.പിന്നെ വീട്ടിലേക്ക് യാത്രയായി .
Comments
Post a Comment