ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേക്ക് വീണ്ടും ......
രാവിലെയുള്ള തണുപ്പ് കാര്യമാക്കാതെ പതിവുപോലെ ഇന്നും നേരത്തെ കോളജിലെത്തി എത്തി .ക്ലാസ് മുറികൾ തുറന്നത് 9 മണിക്ക് ആയിരുന്നു.രാവിലെയുള്ള രണ്ടു പിരീഡ് ആൻസി ടീച്ചറിന്റെ statistics ആയിരുന്നു.പണ്ടെങ്ങോ മടക്കിവെച്ച കണക്ക് പുസ്തക താളുകളിലേക്ക് വീണ്ടും പ്രവേശിച്ചു. പഴയ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മയിലേക്കും....... അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു ഒരു പഴയ യുപിസ്കൂൾ ,നാട്ടിൻപുറത്തെ സ്കൂൾ ആയതുകൊണ്ട് തന്നെ വലിയ സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .രണ്ടാം ക്ലാസും മൂന്നാം ക്ലാസും തമ്മിൽ ഇടയ്ക്ക് ചുവരുകളും ഉണ്ടായിരുന്നില്ല . പകരം രണ്ടു ബെഞ്ചുകൾ ആണ് വച്ചിരുന്നത്. അന്നെനിക്ക് പ്രമീള ടീച്ചർ എല്ലാ കണക്കുകളും ശരിയായതു കൊണ്ട് സ്ലേറ്റിൽ good തന്നു .ഞാൻ വളരെ സന്തോഷത്തോടെ അത് വീട്ടിൽ എല്ലാവരെയും കാണിക്കാനായി ആ ഭാഗം മായിക്കാതെ എൻറെ സഞ്ചിയിൽ വച്ചു.രണ്ട് ക്ലാസ്സുകൾക്ക് ഇടയിലും വച്ചിരുന്ന ബെഞ്ചിനു മുകളിൽ ഉള്ള എൻറെ സഞ്ചിയിൽ ആയിരുന്നു ഞാൻ അത് വെച്ചത്.മൂന്നാം ക്ലാസിലെ ഒരു ചേച്ചി അറിയാതെ .സ്ലേറ്റിലെ എൻറെ good മായ്ച്ചു കളഞ്ഞു.അന്നെനിക്ക് എനിക്ക് വളരെ വിഷമം ഉണ്ടായി.കാരണം ആദ്യമായിട്ട് കിട്ടിയ good വീട്ടിൽ കാണിക്കാൻ കഴിഞ്ഞില്ല. ഇന്ന് ടീച്ചർ കണക്ക് note ൽ good തന്നപ്പോൾ പെട്ടെന്ന് അതാണ് ഓർമ്മ വന്നത്.😌😌😌😌😌😌
ആൻസി ടീച്ചറുടെ ക്ലാസിനുശേഷം optionalക്ലാസ്സ് ആയിരുന്നു .ഉച്ചയൂണിനു ശേഷം ജോർജ്ജ് സാറും ജോജു സാറുും പഠിപ്പിച്ചു. ഇടയ്ക്കുള്ള ഒരു ക്ലാസ്സ് library time ആയിരുന്നു.3.30 ന്ക്ലാസ്സു കഴിഞ്ഞു.ഇന്നും ഇന്നും ബസ്സ് താമസിച്ചാണ് കിട്ടിയത്. ദേ ഇതെഴുതുന്ന സമയത്തും അതും വല്ലാത്ത തലവേദനയാണ് .......
നാളെ തുടരും .....
Comments
Post a Comment