നമുക്ക് വേണ്ടി നല്ല നാളേയ്ക്ക് വേണ്ടി
ഈ ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കിയേ 🙈🙈🙈🙈ആ വെള്ളരിപ്പാടം കണ്ടോ ? കൂടെ കുറേ വാഴകളും .(ആ വെള്ളരിപ്പാടത്ത് നിൽക്കുന്നത് ബംഗാളി ഒന്നുമല്ല ഞാനാണ് കേട്ടോ എന്നെ നോക്കണ്ട😁😁 ) ഈ വയലിൽ എന്തെല്ലാം ജീവജാലങ്ങൾ കാണും ?പാമ്പും ,നീർക്കോലിയും, ചേരയും , മീനും ,ഞണ്ടും , തവളയും ,എലികളും ,കൊറ്റികളും ,മണ്ണിരയും ഒക്കെ കാണും അല്ലേ. അപ്പോൾ ഈ കുഞ്ഞു വയൽ ഒരു ആവാസവ്യവസ്ഥയാണ്.
ആവാസ വ്യവസ്ഥ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് അഞ്ചാം ക്ലാസിലെ അടിസ്ഥാന പാഠപുസ്തകമാണ്. ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവിയ വുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ഒരു ആവാസ വ്യവസ്ഥ . വനങ്ങൾ, കുളങ്ങൾ, കുന്നുകൾ,തടാകങ്ങൾ, മരുഭൂമികൾ,പുഴകൾ,സമുദ്രം,വയലുകൾ,കാവുകൾ ഇതെല്ലാം തന്നെ ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങളാണ്. ഇന്ന് മനുഷ്യൻ വയലുകളും , കുന്നുകളും ,കുളങ്ങളും ,തടാകങ്ങളും , വനങ്ങളും ഒക്കെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.അപ്പോൾ ഒന്ന് ആലോചിച്ചു നോക്കിയേ 🤔🤔🤔ഈ ആവാസ വ്യവസ്ഥകൾ നശിപ്പിക്കുന്നതിലൂടെ ഏതെല്ലാം ജീവികൾക്കാണ് അവരവരുടെ പാർപ്പിടം നഷ്ടമാകുന്നതെന്ന് .
നാം താമസിക്കുന്ന വീട് ആരെങ്കിലും നശിപ്പിച്ചാൽ നമുക്കത് ഇഷ്ടപ്പെടുമോ ? അങ്ങനെ ചെയ്താൽ നമ്മൾ എവിടെ താമസിക്കും അല്ലേ?അതുപോലെ തന്നെയാണ് ഈ ഭൂമിയിലെ ഓരോ ജീവജാലത്തിനും അവരവരുടേതായ വാസസ്ഥലം ഉണ്ട് .അതാണ് അവരുടെ ആവാസവ്യവസ്ഥ . നാം അവയെ നശിപ്പിക്കാൻ പാടില്ല.ബഷീറിന്റെ ഭൂമിയുടെ അവകാശികളിൽ പറയുന്നതുപോലെ ഈ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ട്.നാം അവയെ നശിപ്പിക്കാൻ പാടില്ല, സംരക്ഷിക്കുക തന്നെ വേണം.നാളത്തെ തലമുറയ്ക്കുവേണ്ടി ഇന്നത്തെ തലമുറയിലുള്ള നാം ഭൂമിയെയും അതിലുള്ള ഓരോന്നിനെയും സംരക്ഷിക്കുക തന്നെ വേണം .
Comments
Post a Comment