ഇന്നു മുതൽ എൻറെ സ്കൂൾ യാത്ര
അങ്ങനെ ഇന്നുമുതൽ ടീച്ചിംഗ് പ്രാക്ടീസ് ആരംഭിച്ചു.ഒരുപാട് നാൾക്കു ശേഷം സ്കൂളിലെത്തിയ സന്തോഷമുണ്ടായിരുന്നു.കുറേ അധ്യാപകരെയും കുട്ടികളെയും പരിചയപ്പെട്ടു.രാവിലെ 8 . 45 ന് സ്കൂളിലെത്തി.തുടർന്ന് അറ്റൻഡൻസ് ഒപ്പിടുകയും ഞങ്ങളെല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ഇരിപ്പടം ഉറപ്പിക്കുകയും ചെയ്തു. ഒന്നാമത്തെ പിരീഡ് കഴിഞ്ഞപ്പോൾ മലയാളം ടീച്ചറിനെ കാണാൻ പോയി ടീച്ചറിന്്റെ പേര് അനീജ റാണി എന്നാണ്.എനിക്ക് പഠിപ്പിക്കേണ്ടത് ആറാമത്തെ പീരീഡ് ആയിരുന്നു.12 30 മുതൽ ഒരു മണി വരെ ആയിരുന്നു ക്ലാസ്സ്.ആകെ പത്തു പേരാണ് ക്ലാസിൽ ഉണ്ടായിരുന്നത്.കുട്ടികളോടൊപ്പം ടീച്ചറും പുറകു ബെഞ്ചിൽ ഉണ്ടായിരുന്നു.ടീച്ചർ റെക്കോർഡ് വാങ്ങി നോക്കിയ ശേഷം ഒപ്പിട്ടു .ഇന്ന് പഠിപ്പിച്ചത് കുതുകമോടാലപിച്ചാലും എന്ന ഏക കത്തിലെ വിശ്വം ദീപമയം എന്ന ഉള്ളൂരിൻറെ കവിത ആണ് .എന്നെ സ്വയം പരിചയപ്പെടുത്തുകയും കുട്ടികളെ പരിചയപ്പെടുകയും ചെയ്തതിനുശേഷം ഉള്ളൂരിനെ കുറിച്ചുള്ള വിവരങ്ങൾ എഴുതിയ ചാർട്ട് കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു .അതിനുശേഷം കവിതയിലെ ഏതാനും ചില വരികൾ പഠിപ്പിച്ചു .അപ്പോഴേക്കും ബെല്ലടിച്ചു. തുടർന്ന് കുട്ടികൾക്ക് തുടർപ്രവർത്തനം നൽകുകയുണ്ടായി. ക്ലാസ് അവസാനിച്ചു..അതിനുശേഷം ഞങ്ങൾ എല്ലാവരും ഉച്ച ഭക്ഷണം കഴിക്കുകയും രണ്ടു മണിക്ക് തിരിച്ചു സ്റ്റാഫ് റൂമിൽ പോയി ഒപ്പിടുകയും അതിനുശേഷം വീട്ടിലേക്ക് യാത്ര ആകുകയും ചെയ്തു.ആദ്യ ദിവസമായിരുന്നു അതുകൊണ്ട് തന്നെ ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നു.ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ് അടുത്ത ദിവസത്തിനായി കാത്തിരിക്കുന്നു.
Comments
Post a Comment