ഏകാന്തതയുടെ നടുവിൽ
കനലെരിയുന്ന ജീവിത വഴിത്താരയിൽ
ഞാൻ ഏകയായി എന്നൊരു തോന്നൽ
തോന്നലല്ല അതാണ് യാഥാർത്ഥ്യം
പച്ചയായ മനസിനെ കുത്തി മുറിവേൽപ്പിക്കുന്ന വാക്കുകൾ, നോട്ടങ്ങൾ
ഞാൻ ഏതോ ഉയരത്തിലെത്തിയെന്നഹങ്കരിച്ചിരുന്നു
പക്ഷേ ഇന്നീ നിലത്തിലെ പൊടിക്കു സമം
മണൽത്തരി പോലെ പൊടിഞ്ഞ മനം
നീറിക്കൊണ്ടിരിക്കുകയാണ്
ഏതു നിമിഷവും അതിലേക്ക് തീ പടർന്നുവെന്നു വരാം , പണ്ട് ഞാൻ
ഒരുപാട് കനവുകൾ നെയ്തിരുന്നു
ഇന്ന് ആ കനവുകളെല്ലാം മിഥ്യയായി മാറി.
കവിളിലൂടെ ഒഴുകിയ കണ്ണീർകണത്തിന്
മങ്ങലേറ്റു തുടങ്ങി , വറ്റിത്തീരാറായ ഒരു ഉറവയായി അത് ബാക്കി നിൽക്കുന്നുണ്ട്.
രാത്രിയുടെ യാമങ്ങളിൽ ആ ഉറവ തനിയെ
ഒഴുകാറുണ്ട് , ആരും കാണാതെ ...
കാലത്തിന്റെ കറുത്ത മൂടുപടം പതിയെ പതിയെ
എന്റെ വീഥികളെ മറയ്ക്കുമ്പോൾ
ദിക്കറിയാതെ ഞാൻ ഒറ്റയ്ക്കു നില്പൂ ,
എന്റെ കാലുകളിടറുന്നു , എന്റെ ഗദ്ഗദം
പതിയെ പതിയെ നിശബ്ദമാകുന്നു .
നിഴലുകളെപ്പോലും മറയ്ക്കുന്ന കൂരിരുട്ടിൽ
എന്റെ കാലൊച്ച കേൾക്കാൻ പോലും ആരുമില്ല.
Comments
Post a Comment