സപര്യയും ഇന്നത്തെ ദിവസവും
17/05/2021
ഇന്നെത്തെദിവസത്തിന് ഇന്ന് ഒരു പ്രത്യേകത ഉണ്ടായിരുന്നു.ഞങ്ങളുടെ മലയാളം അസോസിയേഷൻ ആയ സപര്യയുടെ ഉദ്ഘാടനം ആയിരുന്നു ഇന്ന് .രാവിലെ 9 മണിക്ക് മണിക്ക് അസോസിയേഷൻ പരിപാടികൾ ആരംഭിച്ചു.മുകിലൻ എന്ന ഒറ്റ നോവൽ കൊണ്ട് പ്രശസ്തനായ ഡോ. ദീപു പി കുറുപ്പ് സാറാണ് ഉദ്ഘാടനം നിർവഹിച്ചത്.അദ്ദേഹം നിലമേൽ nss കോളേജിലെ മലയാളം വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി പ്രവർത്തിച്ചുവരുന്നു .കൊറോണാ ആയതിനാൽ ഓൺലൈനായി ആയിരുന്നു ഉദ്ഘാടനവും പരിപാടികളും. മലയാളം അസോസിയേഷൻറെ ഭാഗമായി ആയി ഇന്നലെ ഓൺലൈനായി ഒരു പരിപാടി അവതരിപ്പിക്കുകയുണ്ടായി.ശ്രീ , മുല്ലനേഴി സാറിന്റെയും ശ്രീ യൂസഫലി കച്ചേരി സാറിന്റെയും ജന്മദിന വാർഷികത്തോടനുബന്ധിച്ച് അവരുടെ പാട്ടുകൾ ചിത്രീകരണങ്ങൾ ആയി ചെയ്തു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയായിരുന്നു. .ഒരുപാട് കുട്ടികളും അധ്യാപകരും പങ്കെടുത്തു. പ്രാർത്ഥന ഗാനം ആലപിക്കുകയും ആരതി സ്വാഗതം പറയുകയും സുകന്യ ഈ പരിപാടി അവതരിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ മലയാളം അധ്യാപകൻ ആയ നഥാനിയൽ സർ അധ്യക്ഷ പ്രസംഗം അവതരിപ്പിച്ചു. ഡോ.ദീപു പി കുറുപ്പ് സാർ മലയാള ഭാഷയെക്കുറിച്ചും വൃത്തത്തെ കുറിച്ചും , മലയാള കവിതയെ കുറിച്ചും ചുരുങ്ങിയ വാക്കുകളിൽ അതിമനോഹരമായി പറയുകയുണ്ടായി.അതിനുശേഷം ഓണം ജിബി ടീച്ചറും ഞങ്ങളുടെ പ്രിൻസിപ്പലും ആശംസകൾ അറിയിച്ചു.ഞങ്ങളുടെ അസോസിയേഷൻ സെക്രട്ടറി മെറിൻ പി രാജ് നന്ദി അറിയിച്ചതോടെ പ്രോഗ്രാം അവസാനിച്ചു.
11 മണി മുതൽ മുതൽ 12 മണി വരെ ജിബി ടീച്ചറുടെ സൈക്കോളജി ജി ക്ലാസ് ആയിരുന്നു .അതിനുശേഷം ഓൺലൈൻ ക്ലാസ് അവസാനിച്ചു.
11 മണി മുതൽ മുതൽ 12 മണി വരെ ജിബി ടീച്ചറുടെ സൈക്കോളജി ജി ക്ലാസ് ആയിരുന്നു .അതിനുശേഷം ഓൺലൈൻ ക്ലാസ് അവസാനിച്ചു.
Comments
Post a Comment