സ്കൂളിലെ രണ്ടാം ദിവസം
ഇന്ന് സ്കൂൾ ഇൻഡക്ഷൻ അവസാന ദിവസമായിരുന്നു.രാവിലെ എല്ലാവരും കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്ന് സ്കൂളിൽ കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു.സ്റ്റാലിൻ സാർ നമുക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകി.ഞങ്ങൾ എല്ലാവരും മൂന്നുപേർ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞു സ്കൂളിലെ ഓരോ കാര്യങ്ങളും നിരീക്ഷിച്ചു.എല്ലാ അധ്യാപകരും വളരെ ആത്മാർത്ഥതയോടെ ഞങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ തന്നു . ഇന്ന് പരീക്ഷയായതിനാൽ കുട്ടികളോട് സംസാരിക്കാൻ സാധിച്ചില്ല.സ്കൂളിലെ ഫിസിക്സ് ലാബ് ,കെമിസ്ട്രി ലാബ് ,ബോട്ടണി ലാബ്,സുവോളജി ലാബ്,കമ്പ്യൂട്ടർ ലാബ് എന്നിവ സന്ദർശിച്ചു.
സ്കൂളിലെ ക്ലബ് പ്രവർത്തനങ്ങളെപ്പറ്റി നന്നായി ശ്യാം സക്കറിയ സർ പറഞ്ഞു തന്നു.മറ്റ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ സയൻസിന് പ്രത്യേകമായി ലാബ് ഉള്ളതായി അറിഞ്ഞു.എന്നാൽ ഞങ്ങൾക്ക് അത് സന്ദർശിക്കുവാൻ സാധിച്ചില്ല.ഉച്ചഭക്ഷണത്തിനുശേഷം ഓണം ഞങ്ങളെല്ലാവരും വീടുകളിലേക്ക് യാത്രയായി .

Comments
Post a Comment