തനിയേ പാടുന്ന പക്ഷി വിജനമാം പാതയിൽ മരത്തിന്റെ ചില്ലയിൽ മഴ ചാറ്റലേറ്റു ചിറകു നനഞ്ഞ പക്ഷി വിറയ്ക്കുന്ന ചുണ്ടുമായ് കുളിരുന്ന മേനിയുമായ് ഒറ്റയ്ക്കായ പക്ഷി .... കൂടെ നിന്നവർ ദൂരേ പറന്നപ്പോൾ ഏകാന്തയായ പക്ഷി ... അവളുടെ ഉള്ളിലെ നൊമ്പരക്കടലിൽ തനിയെ ഉരുകുന്ന പക്ഷി ഇടറുന്ന പാട്ടിൽ മറയുന്ന ദുഃഖം പരിഭവം മൊഴിയാൻ പലതും തേടി ആരെയോ തേടുന്ന കാട്ടുപക്ഷി അവൾക്കുള്ളിലെ നൊമ്പരം താനേ മറയ്ക്കുന്ന നേരം ഹൃദയതന്ത്രികൾ തുടിക്കുന്നു മെല്ലേ ..... ആരെയോ തേടി .........
കാരണം കഴിഞ്ഞ ഒരാഴ്ച കോളേജിലേക്ക് പോകേണ്ടി വന്നില്ല.പകരം ഓൺലൈൻ ക്ലാസ് ആയിരുന്നു .ഇന്നുമുതൽ വീണ്ടും ക്ലാസ്സുകൾ ആരംഭിച്ചു.ഇന്നത്തെ ദിവസം രാവിലെ മുതൽ ഉച്ചവരെ ക്രിട്ടിസിസം ആയിരുന്നു.രാഖിയും രേഷ്മയും ശിൽപയും ആയിരുന്നു ഇന്നത്തെ അതെ അധ്യാപകർ. ക്ലാസ് നമ്പർ അനുസരിച്ച് ആയിരുന്നില്ല ക്രിട്ടിസിസം തുടങ്ങിയത് .പകരം നറുക്കിട്ട് ആണ് ഓരോരുത്തരെ തിരഞ്ഞെടുത്തത്.അതനുസരിച്ച് ച്ച ആദ്യത്തെ രണ്ടുപേർ വീഡിയോ റെക്കോർഡിങ് ചെയ്യണമെന്ന് സാർ നിർദ്ദേശിച്ചിരുന്നു.എന്നാൽ ആദ്യത്തെ രണ്ടു പേർ ക്ലാസിലാണ് ക്രിട്ടിസിസം ക്ലാസ് നടത്തിയത്.മൂന്നാമത് വന്ന ശില്പ ആയിരുന്നു സ്റ്റുഡിയോയിൽ പോകേണ്ടി വന്നത്. രാഖി ഒൻപതാം ക്ലാസിലെ സുസ്മേഷ് ഹരിതമോഹനം എന്ന പാഠത്തിൻറെ കുറച്ചു ഭാഗവും ,രേഷ്മ കെഎം മാത്യുവിന്റെ ജീവിതം ഒരു പ്രാർത്ഥന എന്ന പാഠത്തിൻറെ കുറച്ചു ഭാഗവും ,ശിൽപ്പ ചങ്ങമ്പുഴയുടെ സൗന്ദര്യലഹരി എന്ന പാഠത്തിലെ കുറച്ചു ഭാഗവും പഠിപ്പിച്ചു. എല്ലാവരുടെയും ക്ലാസിന് കുറെ നല്ല വശങ്ങളും പോരായ്മകളും ഉണ്ടായിരുന്നു.ക്ലാസ...
തലവേദന ആയതിനാൽ ഇന്നലെ ബ്ലോഗ് എഴുതാൻ പറ്റിയില്ല.അതുകൊണ്ട് ഇന്നലത്തെ ബ്ലോഗ് കൂടി ഇന്നത്തെ ബ്ലോഗിൽ ചേർക്കുന്നു. ഞാൻ ഉൾപ്പെടെ ഞങ്ങൾ 12 പേരും ആരും ഇന്നലെ മുതൽ മുതൽ എട്ടാം ക്ലാസ്സിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾ ആണ് . സീനിയേഴ്സിന്റെ അധ്യാപക മികവ് ഞങ്ങൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും പഠനത്തിലൂടെയും ആസ്വദിച്ചു.ഉച്ചക്ക് ശേഷം ജോജു സാറിൻറെ ക്ലാസ്സിൽ ക്ലാസിൽ സെമിനാർ ആയിരുന്നു.നാച്ചുറൽ സയൻസിലെ പാർവ്വതിയും ശ്രുതിയും അവരുടെ വിഷയമവതരിപ്പിച്ചു. നാലു മണിയായപ്പോൾ ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു.
Comments
Post a Comment