കാരണം കഴിഞ്ഞ ഒരാഴ്ച കോളേജിലേക്ക് പോകേണ്ടി വന്നില്ല.പകരം ഓൺലൈൻ ക്ലാസ് ആയിരുന്നു .ഇന്നുമുതൽ വീണ്ടും ക്ലാസ്സുകൾ ആരംഭിച്ചു.ഇന്നത്തെ ദിവസം രാവിലെ മുതൽ ഉച്ചവരെ ക്രിട്ടിസിസം ആയിരുന്നു.രാഖിയും രേഷ്മയും ശിൽപയും ആയിരുന്നു ഇന്നത്തെ അതെ അധ്യാപകർ. ക്ലാസ് നമ്പർ അനുസരിച്ച് ആയിരുന്നില്ല ക്രിട്ടിസിസം തുടങ്ങിയത് .പകരം നറുക്കിട്ട് ആണ് ഓരോരുത്തരെ തിരഞ്ഞെടുത്തത്.അതനുസരിച്ച് ച്ച ആദ്യത്തെ രണ്ടുപേർ വീഡിയോ റെക്കോർഡിങ് ചെയ്യണമെന്ന് സാർ നിർദ്ദേശിച്ചിരുന്നു.എന്നാൽ ആദ്യത്തെ രണ്ടു പേർ ക്ലാസിലാണ് ക്രിട്ടിസിസം ക്ലാസ് നടത്തിയത്.മൂന്നാമത് വന്ന ശില്പ ആയിരുന്നു സ്റ്റുഡിയോയിൽ പോകേണ്ടി വന്നത്. രാഖി ഒൻപതാം ക്ലാസിലെ സുസ്മേഷ് ഹരിതമോഹനം എന്ന പാഠത്തിൻറെ കുറച്ചു ഭാഗവും ,രേഷ്മ കെഎം മാത്യുവിന്റെ ജീവിതം ഒരു പ്രാർത്ഥന എന്ന പാഠത്തിൻറെ കുറച്ചു ഭാഗവും ,ശിൽപ്പ ചങ്ങമ്പുഴയുടെ സൗന്ദര്യലഹരി എന്ന പാഠത്തിലെ കുറച്ചു ഭാഗവും പഠിപ്പിച്ചു. എല്ലാവരുടെയും ക്ലാസിന് കുറെ നല്ല വശങ്ങളും പോരായ്മകളും ഉണ്ടായിരുന്നു.ക്ലാസ...
രാവിലെയുള്ള തണുപ്പ് കാര്യമാക്കാതെ പതിവുപോലെ ഇന്നും നേരത്തെ കോളജിലെത്തി എത്തി .ക്ലാസ് മുറികൾ തുറന്നത് 9 മണിക്ക് ആയിരുന്നു.രാവിലെയുള്ള രണ്ടു പിരീഡ് ആൻസി ടീച്ചറിന്റെ statistics ആയിരുന്നു.പണ്ടെങ്ങോ മടക്കിവെച്ച കണക്ക് പുസ്തക താളുകളിലേക്ക് വീണ്ടും പ്രവേശിച്ചു. പഴയ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മയിലേക്കും....... അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു ഒരു പഴയ യുപിസ്കൂൾ ,നാട്ടിൻപുറത്തെ സ്കൂൾ ആയതുകൊണ്ട് തന്നെ വലിയ സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .രണ്ടാം ക്ലാസും മൂന്നാം ക്ലാസും തമ്മിൽ ഇടയ്ക്ക് ചുവരുകളും ഉണ്ടായിരുന്നില്ല . പകരം രണ്ടു ബെഞ്ചുകൾ ആണ് വച്ചിരുന്നത്. അന്നെനിക്ക് പ്രമീള ടീച്ചർ എല്ലാ കണക്കുകളും ശരിയായതു കൊണ്ട് സ്ലേറ്റിൽ good തന്നു .ഞാൻ വളരെ സന്തോഷത്തോടെ അത് വീട്ടിൽ എല്ലാവരെയും കാണിക്കാനായി ആ ഭാഗം മായിക്കാതെ എൻറെ സഞ്ചിയിൽ വച്ചു.രണ്ട് ക്ലാസ്സുകൾക്ക് ഇടയിലും വച്ചിരുന്ന ബെഞ്ചിനു മുകളിൽ ഉള്ള എൻറെ സഞ്ചിയിൽ ആയിരുന്നു ഞാൻ അത് വെച്ചത്.മൂന്നാം ക്ലാസിലെ ഒരു ചേച്ചി അറിയാതെ .സ്ലേറ്റിലെ എൻറെ good മായ്ച്ചു കളഞ്ഞു.അന്നെനിക്ക് എനിക്ക് വളരെ...
ഈ ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കിയേ 🙈🙈🙈🙈ആ വെള്ളരിപ്പാടം കണ്ടോ ? കൂടെ കുറേ വാഴകളും .(ആ വെള്ളരിപ്പാടത്ത് നിൽക്കുന്നത് ബംഗാളി ഒന്നുമല്ല ഞാനാണ് കേട്ടോ എന്നെ നോക്കണ്ട😁😁 ) ഈ വയലിൽ എന്തെല്ലാം ജീവജാലങ്ങൾ കാണും ?പാമ്പും ,നീർക്കോലിയും, ചേരയും , മീനും ,ഞണ്ടും , തവളയും ,എലികളും ,കൊറ്റികളും ,മണ്ണിരയും ഒക്കെ കാണും അല്ലേ. അപ്പോൾ ഈ കുഞ്ഞു വയൽ ഒരു ആവാസവ്യവസ്ഥയാണ്. ആവാസ വ്യവസ്ഥ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് അഞ്ചാം ക്ലാസിലെ അടിസ്ഥാന പാഠപുസ്തകമാണ്. ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവിയ വുമായ ഘടകങ്ങൾ ഉൾപ്പെട്ടതാണ് ഒരു ആവാസ വ്യവസ്ഥ . വനങ്ങൾ, കുളങ്ങൾ, കുന്നുകൾ,തടാകങ്ങൾ, മരുഭൂമികൾ,പുഴകൾ,സമുദ്രം,വയലുകൾ,കാവുകൾ ഇതെല്ലാം തന്നെ ആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങളാണ്. ഇന്ന് മനുഷ്യൻ വയലുകളും , കുന്നുകളും ,കുളങ്ങളും ,തടാകങ്ങളും , വനങ്ങളും ഒക്കെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.അപ്പോൾ ഒന്ന് ആലോചിച്ചു നോക്കിയേ 🤔🤔🤔ഈ ആവാസ വ്യവസ്ഥകൾ നശിപ്പിക്കുന്നതിലൂടെ ഏതെല്ലാം ജീവികൾക്കാണ് അവരവരുടെ പാർപ്പിട...
Comments
Post a Comment