ബോധവത്കരണ ക്ലാസ്
ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ യുവതലമുറ അടിമപ്പെട്ടു പോകുന്ന ഒന്നാണ് ലഹരി.കഞ്ചാവ് ,മയക്കുമരുന്ന്, മദ്യം, പുകയില തുടങ്ങിയ നിരവധി രൂപത്തിൽ ലഹരി സമൂഹത്തിൽ ലഭ്യമാണ്.സ്കൂൾ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഇന്ന് ലഹരിക്ക് അടിമയാണ്.പൈസ ഉണ്ടാക്കാനും ,മാനസിക ഉല്ലാസത്തിനും , ടെൻഷൻ മറക്കാനും ഒക്കെയെന്ന് ആളുകൾ ലഹരി ഉപയോഗിക്കുന്നുണ്ട്.എന്നാൽ അതിൻറെ ദൂഷ്യവശങ്ങൾ വളരെ വലുതാണ്.അതിനെക്കുറിച്ചാണ് ഒക്ടോബർ എട്ടാം തീയതി എട്ടാം ക്ലാസിൽ ഞാനും . സിസ്റ്റർ ആൻമേരി ജേക്കബും, ജോളി രാജും ബോധവൽക്കരണ ക്ലാസ് എടുത്തത്.
Comments
Post a Comment