കുറേ .. നാളുകൾക്ക് ശേഷം

കുറെ നാളുകൾക്കു ശേഷം ഇന്നാണ് വീണ്ടും ബ്ലോഗ് എഴുതുന്നത്.ഓഗസ്റ്റ് 14 ആം തീയതി വരെ ആയിരുന്നു സ്കൂളിൽ ക്ലാസുകൾ ഉണ്ടായിരുന്നത്. ഇതിനിടയിൽ സ്കൂളിൽ പരീക്ഷയൊക്കെ ഉണ്ടായിരുന്നു.ഞങ്ങൾക്ക് ഇരുപത്തി ഏഴാം തീയതി വരെ കോളേജിൽ ക്ലാസ് ഉണ്ടായിരുന്നു.കുട്ടികൾക്ക് ഇടയ്ക്ക് തക്കാളി പനി ആയിരുന്നതിനാൽ ബ്ലോഗ് തുടർന്ന് എഴുതുവാൻ  സാധിച്ചില്ല.ഓണാവധിയും ക്ലാസുകളും പനിയും ഓണാഘോഷവും എല്ലാം ഇതിനിടയിൽ മുങ്ങിപ്പോയി .......


ഓഗസ്റ്റ് 14 ആം തീയതി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.സ്കൂൾ ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലുമായി പരിപാടികൾ ഉണ്ടായിരുന്നു

ഇരുപത്തിയേഴാം തീയതി വരെ ആയിരുന്നു കോളേജ് ക്ലാസ് ഉണ്ടായിരുന്നത്.പ്രോജക്റ്റിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട്  ഓരോരുത്തർക്കും ഗൈഡിനെ കിട്ടി.ആൻസി ടീച്ചറും ജോജു സാറും നഥാനിയേൽസാറും ഒക്കെ പാഠഭാഗങ്ങൾ പഠിപ്പിച്ചു.

ഇരുപത്തിരണ്ടാം തീയതി മകൻറെ ഒന്നാമത്തെ ജന്മദിനം ആയിരുന്നു.അച്ഛന് സുഖമില്ലാത്തതിനാൽ ആഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല :പള്ളിയിലെ അച്ഛൻ വന്ന പ്രാർത്ഥിച്ച് കേക്ക് മുറിക്കുക മാത്രം ചെയ്തു.

ഇരുപത്തിയേഴാം തീയതി കോളേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ഉണ്ടായിരുന്നു.ഞാൻ തിരുവാതിരക്കും പാട്ടിനും ഉണ്ടായിരുന്നു.പക്ഷേ താമസിച്ചിരുന്നതിനാൽ തിരുവാതിരയ്ക്ക് പങ്കെടുക്കാൻ സാധിച്ചില്ല.നല്ല അടിപൊളി സദ്യ കഴിച്ചിട്ടാണ് വീട്ടിലേക്ക് തിരികെ എത്തിയത്.



29 ആം തീയതി ഓൺലൈൻ ക്ലാസായിരുന്നു മകളുടെ അംഗണവാടിയിൽ ഓണർ പരിപാടികൾ ഉണ്ടായിരുന്നു അവളോടൊപ്പം ഞാനും പങ്കെടുത്തു.

അതിനുശേഷം ആണ് മകൾക്ക് തക്കാളി പനി പിടിപെട്ടത്.അവൾക്ക് വന്ന് രണ്ട് ദിവസം കഴിഞ്ഞ് മകനും പനി വന്നു.പിന്നെ കുഞ്ഞുങ്ങൾക്ക് സുഖമില്ലാത്തതിനാൽ ഓണം ഒക്കെ നല്ല രീതിയിൽ ആഘോഷിക്കുവാൻ ആയിട്ട് സാധിച്ചില്ല..ഇതിനിടയിൽ ബ്ലോഗ് എഴുതാനും സമയം കിട്ടിയില്ല.




എട്ടാം തീയതി മുതൽ വീണ്ടും സ്കൂളിലേക്ക് എത്തി..കുട്ടികൾക്ക് പരീക്ഷയുടെ മാർക്കുകൾ ലഭിച്ചു.നിരവധി കുട്ടികൾ തോറ്റതിനാൽ വീണ്ടും പരീക്ഷ നടത്തുവാൻ HM തീരുമാനിച്ചു.സ്കൂളിൽ വെള്ളിയാഴ്ച കലാ മത്സരങ്ങൾ ഉണ്ടായിരുന്നു അതിനു മുന്നോടിയായി രചനാ മത്സരങ്ങളും നടന്നു..കവിതാരചന മത്സരം വിധികർത്താവായി ഞാനും ഉണ്ടായിരുന്നു.അന്ന് പെയ്ത മഴ എന്നതായിരുന്നു വിഷയം .ഒമ്പതാം ക്ലാസിലെ ശ്രീഹരി എന്ന കുട്ടിയുടെ കവിതയാണ് ഒന്നാംസ്ഥാനമായി തിരഞ്ഞെടുത്തത്.
വെള്ളിയാഴ്ച കലാ മത്സരങ്ങൾ നടന്നു എനിക്കും ,അഞ്ജലിയ്ക്കും ,എമിക്കും ഓഡിറ്റോറിയത്തിലായിരുന്നു ഡ്യൂട്ടി  ഉണ്ടായിരുന്നു.ഭരതനാട്യം ,കുച്ചിപ്പുടി, നാടോടി നൃത്തം എന്നീ മത്സരങ്ങൾ ഓഡിറ്റോറിയത്തിൽ നടന്നു.വളരെ മനോഹരമായ രീതിയിലാണ് കുട്ടികൾ നൃത്തം ചെയ്തത്.
മത്സരങ്ങൾക്ക് ശേഷം വീട്ടിലേക്ക് യാത്രയായി .ആ ആഴ്ച അങ്ങനെ കഴിഞ്ഞു.

Comments

Popular posts from this blog

അങ്ങനെ criticism തുടങ്ങി

ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേക്ക് വീണ്ടും ......

നമുക്ക് വേണ്ടി നല്ല നാളേയ്ക്ക് വേണ്ടി