തിങ്കൾ മുതൽ ശനി വരെ ....
ഞായറാഴ്ചയിലെ അവധി കഴിഞ്ഞ് തിങ്കളാഴ്ച വീണ്ടും സ്കൂളിലേക്ക് യാത്രയായി .വളരെ മനോഹരവും രസകരവും ആയിരുന്നു ഈ ആഴ്ചയിലെ ക്ലാസുകൾ .ചൊവ്വാഴ്ച മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ മരണപ്പെട്ടതിനെ തുടർന്ന് ക്ലാസ് ഇല്ലായിരുന്നു.ചൊവ്വാഴ്ച പിടിഎ മീറ്റിംഗ് ആയിരുന്നു. അത് ബുധനാഴ്ചത്തേക്ക് മാറ്റി.അതുകൊണ്ടുതന്നെ ബുധനാഴ്ച എനിക്ക് ക്ലാസിൽ കയറാൻ സാധിച്ചില്ല.വ്യാഴാഴ്ച വീണ്ടും കർക്കിടക വാവുബലി അവധിയായിരുന്നു.വെള്ളിയാഴ്ച ക്ലാസ് ഉണ്ടായിരുന്നു.വ്യാഴാഴ്ചത്തെ ടൈംടേബിൾ അനുസരിച്ച് ശനിയാഴ്ച ക്ലാസ് ഉണ്ടായിരുന്നു പക്ഷേ മൂന്നുമണിവരെ ക്ലാസ്സ് ആയതിനാൽ അന്നും ക്ലാസ് എടുക്കാൻ സാധിച്ചില്ല.സ്കൂളിൽ ഒരു ദിവസം സൂമ്പ ഡാൻസ് ക്ലാസ് ഉണ്ടായിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും വളരെ സന്തോഷത്തോടെ അതിൽ പങ്കെടുത്തു.സ്കൂളിൽ എനിക്ക് വ്യാഴാഴ്ച രാവിലെ ഡ്യൂട്ടി ഉണ്ടായിരുന്നു.ഇടയ്ക്ക് ഉച്ചയ്ക്ക് ശേഷമുള്ള ഡ്യൂട്ടിയും ഇന്റർവെൽ സമയത്തുള്ള ഡ്യൂട്ടിയും ഉണ്ടായിരുന്നു.ഇതിനിടയിൽ ശനിയാഴ്ച ഞങ്ങളുടെ സർ ഒബ്സർവേഷന് വേണ്ടി സ്കൂളിൽ വന്നിരുന്നു.എൻറെ ക്ലാസ് ഒബ്സർവേഷന് സാർ വന്നില്ല കാരണം അന്ന് മൂന്നുമണി വരെ മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ.
Comments
Post a Comment