ഓൺലൈനിൽ നിന്ന് ഓഫ് ലൈനിലേക്ക്

ആറു മാസത്തെ നീണ്ട ഓൺലൈൻ ക്ലാസിനു ശേഷം  തിങ്കളാഴ്ച മുതൽ വീണ്ടും കോളേജ് ക്ലാസ് ആരംഭിച്ചു.രണ്ട് ദിവസം ബ്ലോഗ് എഴുതാൻ സാധിച്ചില്ല.അതുകൊണ്ട് ഇന്ന് എഴുതാൻ തീരുമാനിച്ചു.ഓൺലൈനിൽ നിന്നും ഫൈനലിലേക്ക് ആക്കിയപ്പോൾ വല്ലാത്ത ഒരു മടുപ്പ് .രാവിലെ തണുപ്പും ഒപ്പം ദൂരവും എല്ലാം വല്ലാതെ അസ്വസ്ഥത പ്പെടുത്തി.എന്തായാലും ഇന്ന് ഇത്തിരി ആക്ടീവ് ആയിട്ടുണ്ട്.അതൊരുപക്ഷേ ഇന്നത്തെ ക്ലാസ് കൊണ്ടായിരിക്കാം.രാവിലെ 10.15  മുതൽ മുതൽ ഉച്ചയ്ക്ക് ഒന്നര വരെ ബ്രഹ്മ നായകം സാറിൻറെ  നല്ലൊരു ക്ലാസ് ക്ലാസ് കിട്ടി. "competency building program "കുറേ ദിവസത്തിനുശേഷം നന്നായി എൻജോയ് ചെയ്തു.മുഖം കാണാതെ കണ്ണുകളിൽ നോക്കി സംസാരിച്ച ദിവസം . COVID ന് പുതിയ നിർവചനം പഠിച്ചു. Conscious, opportunity, value, individual growth, dream. 
ഇഷ്ടപ്പെട്ട കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുടെയും തോറ്റ രാജാവിനെയും ദുഃഖം ഒന്നുതന്നെയാണ്.ഇതിന്നു പഠിച്ച കാര്യമാണ്.  Time management നമ്മുടെ ജീവിതത്തിൽ വളരെ വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.നമ്മുടെ ലോകം നമ്മളാണ് സൃഷ്ടിക്കേണ്ടത് എന്ന പുതിയൊരു കാര്യം പഠിച്ചു.വരുവാനുള്ളത് എന്തായാലും  നാമതിനെ വരവേൽക്കണം
         "ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം 
            ഓർമ്മിക്കണം എന്ന വാക്കു മാത്രം
             എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലും
              കണ്ടുമുട്ടാമെന്ന വാക്കു മാത്രം"

ഉച്ചയ്ക്ക് ശേഷം ഓപ്ഷൻ ക്ലാസ് ആയിരുന്നു. criticism പുതിയ കാര്യങ്ങൾ പഠിച്ചു.ഇന്ന് ഇന്ന് ബസ്സ് താമസിച്ചാണ് കിട്ടിയത് അതുകൊണ്ടുതന്നെ വൈകിയാണ് വീട്ടിലെത്തിയതും 
               ഇനി തിങ്കളാഴ്ചയും ഇന്നലത്തെയും കാര്യം.തിങ്കളാഴ്ച രാവിലെ ജോജു സാറിൻറെ ക്ലാസ്  ആയിരുന്നു.അതുകഴിഞ്ഞിട്ട് ജീബി ടീച്ചറുടെ ക്ലാസ് .കുറേ ദിവസത്തിനുശേഷം ഉള്ള ആദ്യത്തെ ക്ലാസ് ആയതുകൊണ്ട് തന്നെ വളരെ സന്തോഷം നൽകുന്ന ക്ലാസ് ആയിരുന്നു.കൊറോണക്കാലത്ത് അത് കല്യാണം കഴിഞ്ഞ് വരെയും കല്യാണം നിശ്ചയിച്ച വരെയും ക്ലാസിനു മുന്നിൽ വിളിച്ച് വിച്ച് ഡാൻസ് ചെയ്യിപ്പിച്ചു.കൂടാതെ ആൺകുട്ടികളെ കൊണ്ടും ഡാൻസ് ചെയ്യിപ്പിച്ചു.പിന്നീട് മായ ടീച്ചർ ക്ലാസ് ആയിരുന്നു.അതു കഴിഞ്ഞ് ആൻസി ടീച്ചറുടെ ക്ലാസും .പത്താം ക്ലാസ്സു കഴിഞ്ഞു മടക്കിവെച്ച കണക്ക് വീണ്ടും പുനരാരംഭിച്ച ദിവസം .😁😁 Statistics. Homework ഉം കിട്ടി .ഉച്ചയ്ക്ക് ശേേഷം  ഓപ്ഷണൽ ക്ലാസും  ജോർജ് സാറിനെ ക്ലാസും ആയിരുന്നു.അതുകഴിഞ്ഞ്  ബെല്ലടിച്ചു.ആദ്യം കണ്ട ബസ്സിൽ കയറി  എങ്ങനെ ഒക്കെയോ വീട്ടിലെത്തി.കുറേ ദിവസത്തിന് ശേഷം യാത്ര ചെയ്തത് കൊണ്ടാകും വല്ലാത്ത ക്ഷീണമായിരുന്നു.
           ഇന്നലെ രാവിലെ വീണ്ടും കോളേജിലേക്കുള്ള യാത്ര ആരംഭിച്ചു.രാവിലെ രാവിലെ ബസ് ഒക്കെ സമയത്തിന് കിട്ടി.ആദ്യ  പിരീഡ് ജോജു സാറിൻറെ  തന്നെയായിരുന്നു. സാറിൻറെ യൂട്യൂബ് ചാനലിൽ ഇതിൽ കുറേ സബ്സ്ക്രൈബേഴ്സസ് ആയതു കൊണ്ട് രാവിലെതന്നെ മധുരം കിട്ടി.പിന്നീട് മായ ടീച്ചർ ക്ലാസ്സ് .B.Ed ൽ നിന്ന്  നഴ്സറി യിലേക്ക് സഞ്ചരിച്ച് ക്ലാസ്സ് .😌😌😌പിന്നീടുള്ള രണ്ടു പീരിയഡ് ആൻസി ടീച്ചറിന്റെ statistics ആയിരുന്നു.ഉച്ചയൂണ് കഴിഞ്ഞ് ശേഷമുള്ള രണ്ട് പിരീഡ് ഓപ്ഷൻ ക്ലാസും ,അവസാന പിരീഡ് ജോർജ് സാറിൻറെ  ക്ലാസ് ആയിരുന്നു. 3.20 ന്ക്ലാസ്സ് കഴിഞ്ഞു എങ്ങനെയൊക്കെയോ വീട്ടിലെത്തി.ഇന്നലെയും വല്ലാത്ത ക്ഷീണം ആയിരുന്നു.

Comments

Popular posts from this blog

അങ്ങനെ criticism തുടങ്ങി

ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേക്ക് വീണ്ടും ......

നമുക്ക് വേണ്ടി നല്ല നാളേയ്ക്ക് വേണ്ടി