ഇന്നത്തെ ദിവസം പൊളിച്ചടുക്കി NISARGA

ഇന്ന്  അറുപത്തിയഞ്ചാമത് കോളേജ് യൂണിയൻ ഉദ്ഘാടനവും അതിനോടനുബന്ധിച്ച് പരിപാടിയും ആയിരുന്നു. ഒപ്പം  ഞങ്ങളുടെ സീനിയേഴ്സിന്റെ തകർപ്പൻ പ്രകടനവും ഉണ്ടായിരുന്നു.അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ആടിത്തിമിർത്ത ദിവസം ...ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം  ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം .രാവിലെ അധ്യക്ഷപദം  അലങ്കരിച്ചത് ഞങ്ങളുടെ കോളേജ് യൂണിയൻ ചെയർമാൻ സുബിൻ ആയിരുന്നു. യൂണിയൻ ഉദ്ഘാടനം ഡോ. രാജൻ വർഗീസ് നിർവഹിച്ചു.കൂടാതെ അതിഥിയായി സീരിയൽതാരം കുമാരി നയനയും ഉണ്ടായിരുന്നു.  ആമുഖപ്രസംഗം ആയി  പ്രിൻസിപ്പൽ കോഴിയുടെയും പരുന്തിന്റെയും കഥ  പറഞ്ഞു തരികയുണ്ടായി.തുടർന്ന് ഡാൻസും പാട്ടുമായി ദിവസം മനോഹരമായി.ഞങ്ങളുടെ  ആദരണീയനായ പ്രിൻസിപ്പൽ ,അധ്യാപകർ, വിദ്യാർഥികൾ  എല്ലാവരും വളരെയധികം  ഓരോ പരിപാടികളും ആസ്വദിച്ചു.ഉച്ചയ്ക്ക് ശേഷം വളരെ മനോഹരമായ പരിപാടികൾ ഉണ്ടായിരുന്നു.അതിലേറ്റവും പ്രധാനപ്പെട്ടത് ഓരോ ക്ലാസ്സുകാരുടെ യും ഡബ്സ്മാഷ് ആയിരുന്നു.എല്ലാവരും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.ഞങ്ങളുടെ ക്ലാസ്സിൽ നിന്നും ശിൽപയും വിസ്മയയും ദേവികയും ആര്യയും ഡബ്സ്മാഷ് പങ്കെടുത്തു മനോഹരമായ രീതിയിൽഅവർ അത് ചെയ്തു .കുട്ടികൾക്കൊപ്പം അധ്യാപകരും വളരെ മികച്ച രീതിയിൽ ഡാൻസിൽ പങ്കെടുത്തു.

Comments

Popular posts from this blog

അങ്ങനെ criticism തുടങ്ങി

ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിലേക്ക് വീണ്ടും ......

നമുക്ക് വേണ്ടി നല്ല നാളേയ്ക്ക് വേണ്ടി