ദൈവ സ്നേഹം
ആരുമില്ലെന്നു തോന്നുന്ന നിമിഷം
ആകുലത്താൽ മനം പിടയുന്ന നേരം
അരികിൽ വന്നെന്നെ തലോടുന്ന സ്നേഹം
എൻ യേശുവിൻ മാധുര്യ സ്നേഹം
പ്രിയനേ നീ മാത്രം മതി എനിക്ക്
നിന്റെ സ്നേഹത്തിൽ ഞാനെന്നും ജീവിച്ചിടും
കരയുന്ന വേളയിൽ കണ്ണീർ തുടച്ചിടും
അകലെയായ് തീരുമ്പോൾ അരികിലായി നീ വരും
എന്നെ നയിക്കുന്ന സ്നേഹമേ
എൻ ജീവന്റെ നായകാ നീ മാത്രമേ
ഏകാകിയായി ഞാൻ വലഞ്ഞിടുമ്പോൾ
സാന്ത്വനമായി നീ അരികിലണയും
കൈ പിടിച്ചെന്നെ കൂടെ നടത്തും
ജീവൻന്റെ നാഥനെ നീ മതിയെനിക്ക്
Comments
Post a Comment