തനിച്ച്
കാലത്തിന്റെ മരീചികയിൽ ഓരോ ഇതളുകൾ കൊഴിയുമ്പോൾ
ഋതുക്കൾ മാറ്റങ്ങൾ നെയ്യുന്നു
മനസിന്റെ പടിവാതിലിൽ നിറഞ്ഞ
ആശയുടെ നനവാർന്ന കിരണങ്ങൾ
പൊടി പടലങ്ങളേറ്റ് മങ്ങിത്തുടങ്ങി
ഈ രാവും പകലും അന്യമായ് മറയവേ
ആരാരും കാണാത്ത കണ്ണീരിൻ ബാഷ്പങ്ങൾ താഴെ വീണുടയുന്നു
ഒരു പുതിയ പൂവായ് വിടരാൻ കൊതിക്കവേ
ഇതളുകൾ വിരിയാെതെ കൊഴിയുന്നു
കനവിന്റെ കോണിൽ പാടുന്ന
ചിറകൊടിഞ്ഞ പക്ഷിയെ പോലെ
കാലത്തിന്റെ നെറുകയിൽ തേങ്ങുന്നു
പകലാണെങ്കിലും ഇരവിന്റെ കൂരിരുട്ടാണു ചുറ്റും
പൊയ്മുഖങ്ങളിൽ തെളിയുന്ന രൂപങ്ങൾ
ജീവിതത്തിന്റെ താളം തെറ്റിക്കവേ
മറുതീരമറിയാതെ തുഴയുന്നു ഞാൻ ....
This comment has been removed by the author.
ReplyDelete